ChuttuvattomThodupuzha

ഇഞ്ചിയാനി ഗവ.സ്‌കൂളില്‍ ആലക്കോട് പഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്ത്

ആലക്കോട് : ഇഞ്ചിയാനി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ആലക്കോട് പഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്തിന് തുടക്കമിട്ടു. നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ ഹരിതവിദ്യാലയമായി നാമനിര്‍ദേശം ചെയ്തിട്ടുള്ള സ്‌കൂളാണ് ഇഞ്ചിയാനി സ്‌കൂള്‍. സ്‌കൂളിന്റെ പുറകില്‍ രണ്ട് സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്തുണ്ടാക്കുന്നത്. പ്ലാവ്, മാവ്, പേര, റംബുട്ടാന്‍, പേരാത്ത, ഞാവല്‍ തുടങ്ങിയവയാണ് മരങ്ങളാണ് നടുക.വാര്‍ഡ് അംഗം ബൈജു ജോര്‍ജ്, സ്‌കൂള്‍ പ്രധാനാദ്ധ്യാപിക കെ.ജി.നിര്‍മല, പി.ടി.എ. പ്രസിഡന്റ് എം.കെ.ബിജു എന്നിവരുടെ മുന്‍കൈയിലാണ് തൊഴിലുറപ്പു പദ്ധതിയുടെ സഹകരണത്തോടെ പച്ചത്തുരുത്ത് യാഥാര്‍ഥ്യമാക്കിയത്.സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പമാണ് പച്ചത്തുരുത്തിന്റെ ഉദ്ഘാടനവും നടത്തിയത്. പഞ്ചായത്തംഗം ബൈജു ജോര്‍ജ് ആദ്യ തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.മാതൃസമിതി പ്രസിഡന്റ് ശ്രീദേവി കിഷോര്‍,വൈസ് പ്രസിഡന്റ് ജോസിറ്റ ലിജോ,ജോസ്‌ന വര്‍ഗീസ്,പി.ടി.എ. അംഗങ്ങളും മാതൃസമിതി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!