ChuttuvattomThodupuzha

മതരാഷ്ട്രീയത്തിനും വിദ്വേഷത്തിനുമെതിരെ സ്നേഹത്തിന്റെ രാഷ്ട്രീയം ഇന്ത്യന്‍ സമൂഹം ഏറ്റെടുത്തു: വി.ഡി. സതീശന്‍

തൊടുപുഴ: മതരാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന സ്നേഹത്തിന്റെ രാഷ്ട്രീയം ഇന്ത്യന്‍ സമൂഹം ഏറ്റെടുത്തതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. തൊടുപുഴയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഇടുക്കി ജില്ലാനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നടമാടുന്ന പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകരുടെ കടക്കെണി എന്നിവയ്ക്കൊന്നും ജാതിയും മതവുമില്ലെന്നും ഭരണകൂടം ഓര്‍ക്കണമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവണ്‍മെന്റിന്റെ തനിപ്പകര്‍പ്പായി കേരളഭരണകൂടം മാറിയിരിക്കുകയാണെന്നും പാവപ്പെട്ടവരേയും എതിരഭിപ്രായം പറയുന്നവരെയും കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്ന ദുഷ്ടചെയ്തികളുടെ വക്താവായി കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതായി അദ്ദേഹം പറഞ്ഞു. അടുത്തുവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമായതായും അതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എസ്.അശോകന്‍, ഇ.എം. ആഗസ്തി, എ.കെ. മണി, റോയി കെ. പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി വെട്ടിക്കുഴി, പി.വി. സ്‌കറിയ, തോമസ് രാജന്‍, എം.എന്‍. ഗോപി, നിഷ സോമന്‍, എം.കെ. പുരുഷോത്തമന്‍, എ.പി. ഉസ്മാന്‍, സി.പി.കൃഷ്ണന്‍ എം.ഡി അര്‍ജുനന്‍, എന്‍.ഐ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ആസാമില്‍ ബിജെപി അക്രമി സംഘം കയ്യേറിയതില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ നടത്തിയ പ്രകടനത്തില്‍ നേതാക്കളായ പി.ജെ. അവിര, രാജു ഓടയ്ക്കന്‍, റ്റി.ജെ. പീറ്റര്‍, ബാബുകുര്യാക്കോസ്, എസ്. വിജയകുമാര്‍, തോമസ് മൈക്കള്‍, അനീഷ് ജോര്‍ജ്, സി.എസ്. യശോധരന്‍, എം.പി. ജോസ്, മനോജ് കോക്കാട്ട്, ജോണ്‍ നെടിയപാല, ജോര്‍ജ് ജോസഫ്, റോബിന്‍കാരയ്ക്കാട്ട്, ചാര്‍ളി ആന്റണി, ജോസ് അഗസ്റ്റിന്‍, പി.എസ്. ചന്ദ്രശേഖരപിള്ള, ഷിബിലിസാഹിബ്, തോമസ് മാത്യു, വി.ഇ. താജുദ്ദീന്‍, അരുണ്‍ പൊടിപാറ, സിറിയക് തോമസ്, പി.എ.അബ്ദുള്‍ റഷീദ്, കെ.ജെ. ബെന്നി, കെ.ബി. സെല്‍വം, വിജയകുമാര്‍ മറ്റക്കര, ജെയ്സണ്‍ കെ. ആന്റണി, ടി.എസ്. സിദ്ധിഖ്, ബെന്നി പെരുവന്താനം, ലീലാമ്മ ജോസ്, ജോസ് ഊരക്കാട്ടില്‍, ബെന്നി തുണ്ടത്തില്‍,ജാഫര്‍ഖാന്‍ മുഹമ്മദ്, മനോജ് മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!