ChuttuvattomThodupuzha

ഭക്ഷണശാലകളിലെ പരിശോധന ; മര്‍ച്ചന്റ്‌സ് അസോസിയേഷനും കെഎച്ച്എഫ്എയും നിവേദനം നല്‍കി

തൊടുപുഴ : ഭക്ഷണശാലകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷനും കേരള ഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന് നിവേദനം നല്‍കി. നഗരത്തിലെത്തുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണം, ദാഹജലം, ഇരിപ്പിടം, സൗജന്യ ശൗചാലയ സൗകര്യങ്ങള്‍ തുടങ്ങിയവ നല്‍കുന്ന വലിയൊരു സേവന മേഖലയായ ഭക്ഷണ ഉല്‍പാദന വിതരണ മേഖലയിലെ സ്ഥാപനങ്ങളില്‍ അനധികൃതവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ നഗരസഭാ ജീവനക്കാരുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെഎച്ച്എഫ്എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പരിശോധനകള്‍ നടത്തുന്നത് ഉത്തരവാദിത്വപ്പെട്ടവരും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാണെങ്കില്‍ സ്വാഗതം ചെയ്യും. തൊഴിലാളികളുടെ ക്ഷാമവും കച്ചവടമാന്ദ്യവും വിലക്കയറ്റവും അതിരൂക്ഷമായ സാഹചര്യത്തില്‍ യാതൊരുവിധ ആനുകുല്യങ്ങളോ പ്രോത്സാഹനങ്ങളോ നല്‍കാതെ ഇടത്തരം ചെറുകിട സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റ്റി.സി. രാജു, കെഎച്ച്എഫ്എ പ്രസിഡന്റ് എം.എന്‍. ബാബു, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ട്രഷറര്‍ അനില്‍ പീടികപ്പറമ്പില്‍, കെഎച്ച്എഫ്എ രക്ഷാധികാരി നാവൂര്‍ ഖനി, ഭാരവാഹികളായ നസീര്‍, ഡോണി കട്ടക്കയം, ഉല്ലാസ് മാത്യു, ജോസ്ലറ്റ് മാത്യു, റ്റി.എച്ച്. ഷിയാസ്, അന്‍സാരി ബ്രദേഴ്‌സ്, സുരേഷ്‌കുമാര്‍, വി.എന്‍. ഷമീര്‍, സക്കീര്‍ സി.ജെ. താജ്ജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

 

Related Articles

Back to top button
error: Content is protected !!