Local Livevaazhakkulam

വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ അന്താരാഷ്ട്ര ശില്‍പ്പശാല സംഘടിപ്പിച്ചു

വാഴക്കുളം : വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ശില്‍പ്പശാല സ്പിന്‍ 2കെ24 സംഘടിപ്പിച്ചു. കോളേജ് മാനേജര്‍ മോണ്‍.ഡോ.പയസ് മലേക്കണ്ടത്തില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം അധ്യക്ഷത വഹിച്ചു. ലാത്വിയ റ്റൂറിബ യൂണിവേഴ്സിറ്റിയിലെ ഡോ.രശ്മി എ.ജി മുഖ്യപ്രഭാഷണം നടത്തി. തായ്ലന്റ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോ.ജോയല്‍ ഗക്വായയും പൂന ശ്രീ.ബാലാജി യൂണിവേഴ്സിറ്റിയിലെ ശര്‍മ്മിലി ബാനികും സെഷനുകള്‍ നയിച്ചു.

പ്രവേശനപരീക്ഷയായ ഗെയ്റ്റ് 2024 ല്‍ ദേശീയ തലത്തില്‍ ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കിയ അലന്‍ ഡി.ആണ്ടൂര്‍ നെ ചടങ്ങില്‍ അനുമോദിച്ചു. ശില്‍പ്പശാലയില്‍ ഇന്ത്യയിലെയും വിദേശത്തെയും വിവിധ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും ഗവേഷണവിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സോമി പി.മാത്യു, ഡിപ്പാര്‍ട്ട്മെന്റ് മേധാവി അമല്‍ ഓസ്റ്റിന്‍ , അന്താരാഷ്ട്ര ശില്‍പ്പശാല സംഘാടക ഡോ. ശാരിക എസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!