Thodupuzha

യുവാവിനെ ബി.ജെ.പി ഓഫീസില്‍ വിളിച്ച് വരുത്തി മര്‍ദിച്ചതായി പരാതി

 

 

 

തൊടുപുഴ: യുവാവിനെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച് വരുത്തി മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. വെള്ളിയാമറ്റം സ്വദേശി അനീഷ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അനീഷ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇക്കഴിഞ്ഞ ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അനീഷിന്റെ മൊഴിയില്‍ പറയുന്നു. മര്‍ദനത്തിന് പുറമേ ഇയ്യാളുടെ രണ്ട് കാറുകളും തടഞ്ഞ് വച്ചിരിക്കുകയാണ്. ഇതോടൊപ്പം ബ്ലാങ്കായിട്ടുള്ള മുദ്രപ്പത്രങ്ങളിലും ചെക്കുകളിലും ഒപ്പിട്ട് വാങ്ങിയതായും അനീഷിന്റെ മൊഴിയിലുണ്ട്. സംഭവത്തില്‍ വാഹനം തടഞ്ഞ് വച്ചതിനും രേഖകളില്‍ ബലമായി ഒപ്പിടുവിച്ചതിനും മര്‍ദിച്ചതിനും പുറപ്പുഴ സ്വദേശി പ്രതീഷിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തയായി തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. ഇതില്‍ പരാതിക്കാരനായ അനീഷും ബി.ജെ.പി പ്രവര്‍ത്തകനാണെന്നും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!