ChuttuvattomThodupuzha

സംസ്ഥാന ഹജ്ജ് കമ്മിറ്റി : ജില്ലാ തല രണ്ടാം ഘട്ട സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു

തൊടുപുഴ : ഹജ്ജ് കര്‍മ്മത്തിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല രണ്ടാം ഘട്ട സാങ്കേതിക പഠനക്ലാസ് അല്‍ അസ്ഹര്‍ പോളിടെക്നിക് ആന്റ് എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ ട്രെയിനേഴ്സ് ഓര്‍ഗനൈസര്‍ അബ്ദുള്‍ സലാം സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വിശ്വമാനവികതയുടെ സന്ദേശമാണ് ഹജ്ജിലൂടെ വിശ്വാസികള്‍ ലോകത്തിന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റീട്യൂഷന്‍സ് ചെയര്‍മാന്‍ ഹാജി കെ.എം മൂസ ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് നൗഫല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തി.
ഹജ്ജ് കമ്മിറ്റി ഫാക്കല്‍റ്റി എന്‍.പി ഷാജഹാന്‍, അബ്ദുള്‍ സലാം സഖാഫി എന്നിവര്‍ പഠന ക്ലാസ്സിന് നേതൃത്വം നല്‍കി. അബ്ദുള്‍ കരിം സഖാഫി, മുഹമ്മദ് സാബിര്‍ അഹ്സനി, സഹല്‍ ഫൈസി , ട്രെയ്നര്‍മാരായ കെ എം അജി , വി കെ അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!