ChuttuvattomThodupuzha

ജെസിഐ ക്രിക്കറ്റ് ടൂര്‍ണമെന്റ് : മര്‍ച്ചന്‍സ്   യൂത്ത് വിംഗ് വിജയികള്‍

തൊടുപുഴ : ജെസിഐ തൊടുപുഴ മുന്‍ സോണ്‍ പ്രസിഡന്റ് ജെ. വെങ്കിടേശ്വരന്റെ സ്മരണക്കായി ജെസിഐ തൊടുപുഴ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൊടുപുഴ മര്‍ച്ചന്‍സ് യൂത്ത് വിംഗ് ജേതാക്കളായി. ഫൈനലില്‍ നിലവിലെ ചാമ്പ്യാന്മാരായ തൊടുപുഴ ബാര്‍ അസോസിയേഷനെ ഉമേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള  യൂത്ത് വിംഗ് ടീം പരാജയപ്പെടുത്തി. ജെസിഐ തൊടുപുഴ, മര്‍ച്ചന്‍സ് യൂത്ത് വിംഗ്, ചാര്‍ട്ടേണ്ട് അക്കൗണ്ടസ്, ഡോക്ടേഴ്സ് തൊടുപുഴ, ബിഎന്‍ഐ, ഡെന്റല്‍ അസോസിയേഷന്‍, സ്‌കൂള്‍ ടീച്ചേഴ്സ്, ബാര്‍ അസോസിയേഷന്‍ എന്നീ ടീമുകളാണ് പങ്കെടുത്തത്.

ജെസിഐ തൊടുപുഴ പ്രസിഡന്റ് അഡ്വ. ജേക്കബ് ആനക്കല്ലുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോണ്‍ വൈസ് പ്രസിഡന്റ് മെജോ ജോണ്‍സണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അമല്‍ വില്‍സണ്‍, ട്രഷറര്‍ ചിപ്പ് ചിറമേല്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം തൊടുപുഴ യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവിയും തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി കുര്യനും ചേര്‍ന്ന് നിര്‍വഹിച്ചു.

 

Related Articles

Back to top button
error: Content is protected !!