AccidentChuttuvattomKarimannor
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്


തൊടുപുഴ:കരിമണ്ണൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്കിൽ യാത്രചെയ്തിരുന്ന ഉപ്പുകുന്ന് കല്ലിടയിൽ ബിനീഷ് അശോകന്റെ കാലിന് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പത്തോടെ കരിമണ്ണൂർ മണ്ണാറത്തറയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴ ഭാഗത്തുനിന്നു വന്ന ബൈക്കും മനയത്തടംസ്വദേശിയുടെ ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കരിമണ്ണൂർ എസ്.ഐ കെ.ജെജോബിയുടെ നേതൃത്വത്തിൽ അപകടസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
