ChuttuvattomThodupuzha

എന്‍എസ്എസിന്റെ കൊടികള്‍ നശിപ്പിച്ചു ; പ്രതിഷേധിച്ച് ശ്രീകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗം

തൊടുപുഴ : എന്‍എസ്എസിന്റെ കൊടികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി ശ്രീകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗം. എന്‍എസ്എസ് താലൂക്ക് യൂണിയന്റെ പ്രവര്‍ത്തക സമ്മേളനത്തിന്റെ ഭാഗമായി എന്‍എസ്എസ് താലൂക്ക് ആസ്ഥാനത്തിനുമുന്നില്‍ നിന്നും സമ്മേളനം നടക്കുന്ന വെങ്ങല്ലൂര്‍ ഷെറോണ്‍ ഓഡിറ്റോറിയം വരെയുള്ള റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിരുന്ന കൊടികളാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. ഇതിനെതിരെ ശ്രീകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നാട്ടില്‍ നടക്കുന്ന ചെറുതും വലുതുമായ ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടി തോരണങ്ങള്‍ ഉള്‍പ്പെടെ റോഡിനു ഇരു വശത്തും കാഴ്ചയായിരുന്നു. അതിനെതിരെ ഒന്നും പ്രതികരിക്കാതിരുന്ന സമൂഹത്തില്‍ നിലയും വിലയും ഉള്ളവര്‍ എന്ന് അവകാശപ്പെടുന്ന ചില പകല്‍ മാന്യന്മാരാണ് ഈ ഹീന കൃത്യം ചെയ്തത് എന്നത് അപമാനകരമാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊടികള്‍ നശിപ്പിച്ചവരെ എന്‍എസ്എസിനു കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാത്ത എന്‍എസ്എസ് പോലുള്ള പ്രസ്ഥാനത്തെ അപമാനിക്കുവാന്‍ തുനിഞ്ഞിറങ്ങിയവരെ പൊതു സമൂഹത്തിനു മുമ്പില്‍ തുറന്നു കാട്ടുവാനും നിയമ നടപടി സ്വീകരിക്കുവാനും കരയോഗം തീരുമാനിച്ചതായി പ്രസിഡന്റ് ആര്‍. ജയനും സെക്രട്ടറി ടി.കെ സുധാകരന്‍ നായരും അറിയിച്ചു.

പ്രതിഷേധിച്ച്  തൊടുപുഴ താലൂക്ക് യൂണിയന്‍

തൊടുപുഴ : തൊടുപുഴ താലൂക്ക് നായര്‍ സമ്മേളനത്തിനുവേണ്ടി  തൊടുപുഴ നഗരത്തിന്റെ
വിവിധ ഭാഗങ്ങളില്‍  കെട്ടിയിരുന്ന കൊടികളില്‍ ആനക്കൂട് ഭാഗത്തുള്ള ഏതാനും കൊടികള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതില്‍ തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രതിഷേധിച്ചു.

Related Articles

Back to top button
error: Content is protected !!