ChuttuvattomThodupuzha

ജീവനിയം 2023 മേളയ്ക്ക് തുടക്കമായി

ഇടുക്കി: ക്ഷീരമേഖലയില്‍ നടക്കുന്ന കാലാനുസൃത മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വാഗമണ്‍ കോലാഹലമേട്ടില്‍ ജീവനീയം 2023 മേളക്ക് തുടക്കമായി. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാഗമണ്‍ കോലാഹലമേട് കോളജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജിയാണ് മേള സംഘടിപ്പിച്ചത്. പ്രദര്‍ശനമികവു കൊണ്ടും സംഘാടന മികവ് കൊണ്ടും മേള ശ്രദ്ധ ആകര്‍ഷിക്കുകയണ്. കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ മേള സംഘടിപ്പിച്ചിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്നമേളയുടെ ഉദ്ഘാടനം കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫസര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥ് നിര്‍വ്വഹിച്ചു. കോളജിന്റെ പൈന്‍വാലിക്ക് സമീപമുള്ള ഇന്‍കുബേഷന്‍ സെന്റിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ വെച്ചാണ് മേള സംഘടിപ്പിച്ചത് കോലാഹലമേട് ബേയ്സ് ഫാമില്‍ നിന്നും സംഭരിക്കുന്ന ശുദ്ധമായ പാല്‍ കൊണ്ട് തയ്യാറാക്കിയ വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ഒരുക്കിയത് ശ്രദ്ധേയമായി.

Related Articles

Back to top button
error: Content is protected !!