ChuttuvattomThodupuzha

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് ജോയിന്റ് കൗണ്‍സില്‍

തൊടുപുഴ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക, ഭൂമി ചിരിക്കട്ടെ എന്ന സന്ദേശമുയര്‍ത്തി സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും സംഘടിപ്പിച്ച പദയാത്രയുടെ ഭാഗമായാണ് ജില്ലയിലും യാത്ര സംഘടിപ്പിച്ചത്. വൃക്ഷത്തൈകളും, ഔഷധസസ്യങ്ങളും ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്തുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിയും, വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാര്‍ പങ്കെടുത്തുമാണ് തൊടുപുഴയില്‍ സന്ദേശയാത്ര സംഘടിപ്പിച്ചത്.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍ ക്യാപ്റ്റന്‍ ആയും, ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷ് മാനേജരായും സംഘടിപ്പിച്ച പദയാത്ര മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ യു ജോണ്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഗരം ചുറ്റി സഞ്ചരിച്ച സന്ദേശ യാത്ര തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി സാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ ജില്ലാ ട്രഷറര്‍ ബി സുധര്‍മ , സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ബിജുമോന്‍, ജില്ലാ സെക്രട്ടറി കെ.എസ് രാഗേഷ് ,വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി സി.ജി അജീഷ എന്നിവര്‍ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ ഡി. ബിനില്‍ മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button
error: Content is protected !!