Thodupuzha

ജോസ് കുറ്റിയാനി കോണ്‍ഗ്രസില്‍ തിരികെയെത്തി

 

തൊടുപുഴ: പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ജില്ലയുടെ പ്രഥമ ഡി.സി.സി പ്രസിഡന്റും എം.എല്‍.എയുമായിരുന്ന മുതിര്‍ന്ന നേതാവ് ജോസ് കുറ്റിയാനി കോണ്‍ഗ്രസില്‍ തിരികെയെത്തി. ജോസ് കുറ്റിയാനിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അദ്ദേഹത്തിന്റെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പിന്‍വലിക്കുകയായിരുന്നു. കുറ്റിയാനി ദീര്‍ഘകാലം എ.ഐ.സി.സി അംഗവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായിരുന്നു. കോണ്‍ഗ്രസ് വിട്ട ശേഷം 2009ല്‍ എന്‍.സി.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. പിന്നീട് ഏറെക്കാലം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. കുറ്റിയാനിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തുകൊണ്ടുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ കത്ത് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറി.

Related Articles

Back to top button
error: Content is protected !!