Thodupuzha
എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയനില്‍ ഓണ്‍ലൈന്‍ പ്രീമാര്യേജ് കൗണ്‍സലിങ് കോഴ്സ്


തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ 14, 15 തീയതികളില്‍ 45-ാമത് ബാച്ച് പ്രീമാര്യേജ് കൗണ്‍സലിങ് കോഴ്സ് ഓണ്‍ലൈനായി നടക്കും. 14ന് രാവിലെ 9ന് യൂണിയന് ചെയര്മാന് എ.ജി.തങ്കപ്പന് കോഴ്സ് ഉദ്ഘാടനം ചെയ്യും. യൂണിയന് കണ്‍വീനര്‍ ജയേഷ് വി. അധ്യക്ഷത വഹിക്കും. യൂണിയന് വൈസ് ചെയര്മാന് ഡോ. കെ. സോമന് മുഖ്യപ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി ബിജു പുളിക്കലേടത്ത്, ഡോ.കെ. സോമന്, ഡോ. ദിവ്യശ്രീനാഥ് ജെ, ഡോ. എന്‍.ജെ ബിനോയി, അഡ്വ. വിന്‍സെന്റ് ജോസഫ് എന്നിവര്‍ ക്ലാസ് നയിക്കുമെന്ന് യൂണിയന് കണ്‍വീനര്‍ ജയേഷ്. വി അറിയിച്ചു.
