ChuttuvattomThodupuzha

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വാര്‍ഷികം ഇന്ന്

തൊടുപുഴ: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വാര്‍ഷികവും മുന്‍ മാനേജര്‍ അന്നമ്മ ഐപ്പ് കൊച്ചുകുടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും വ്യാഴാഴ്ച്ച നടത്തും.
ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് എം. എം. പ്രദീപ് അധ്യക്ഷത വഹിക്കും.ഫോട്ടോ അനാച്ഛാദനം കലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി നിര്‍വഹിക്കും. മുന്‍ അധ്യാപിക ഗ്രേസി പോള്‍ അനുസ്മരണ പ്രഭാഷണവും കലൂര്‍ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോസ് മൈലടിയത്ത് അനുഗ്രഹ പ്രഭാക്ഷണവും നടത്തും. അവാര്‍ഡ് വിതരണം മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി നിര്‍വഹിക്കും. തുടര്‍ന്നു വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.

Related Articles

Back to top button
error: Content is protected !!