ChuttuvattomThodupuzha

കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം: സഹസ്ര കലശാഭിഷേകം നടന്നു

തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ നടന്നു വരുന്ന പുനഃ പ്രതിഷ്ഠാ മഹോത്സവത്തിന്റെ ചടങ്ങുകളുടെ ഭാഗമായി ഇന്നലെ രാവിലെ 7 മുതല്‍ സഹസ്രകലശപൂജകളും കലശാഭിഷേകവും നടന്നു. നൂറുകണക്കിന് ഭക്തരാണ് സഹസ്രകലശാഭിഷേകച്ചടങ്ങുകള്‍ ദര്‍ശിക്കാനായി രാവിലെ മുതല്‍ ക്ഷേത്രത്തിലെത്തിയത്.

വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നടന്ന സാംസ്‌കാരിക സദസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് സുദീപ് എം നായര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ക്ഷേത്രഭരണസമിതിയംഗം എം.പി പ്രമോദ്, പി.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നൃത്തസന്ധ്യയും ത്യാഗരാജ മ്യൂസിക്‌സ് അവതരിപ്പിച്ച ഭക്തിഗാനമേളയും അരങ്ങേറി. ഇന്ന് രാവിലെ വിവിധ പൂജകള്‍ക്ക് ശേഷം ജീവകലശം ശയ്യയിലേയ്ക്ക് എഴുന്നള്ളിക്കും. വൈകിട്ട് ധ്യാനാധിവാസവും , ബിംബശുദ്ധി കലശാഭിഷേകവും ശയ്യാപൂജകളും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും . വിശേഷപ്പെട്ട വൈദികച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച്ച വൈകിട്ട് കലാപരിപാടികള്‍ ഇല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!