Thodupuzha

കാരിക്കോട് – ആനക്കയം റോഡ്  നിര്‍മാണം: യു.ഡി.എഫ് രണ്ടാം ഘട്ട സമരത്തിലേയ്ക്ക് 

ആലക്കോട്: കഴിഞ്ഞ രണ്ടു വര്‍ഷമായി തകര്‍ന്നു കിടക്കുന്ന കാരിക്കോട് – തെക്കുംഭാഗം – അഞ്ചിരി – ഇഞ്ചിയാനി – ആനക്കയം റോഡിന്റെ നിര്‍മാണത്തിന് പി.ജെ.ജോസഫ് എം.എല്‍.എകഴിഞ്ഞ ബജറ്റില്‍ തുക ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് നല്‍കിയെങ്കിലും ഭരണാനുമതി നല്‍കാത്ത ഗവണ്‍മെന്റിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ക്കതിരെ യു.ഡി.എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളും സഹകരണ ബാങ്ക് ജനപ്രതിനിധികളും ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നില്‍ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കും. സമരം ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടോമി കാവാലം, യു.ഡി.എഫ് ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് ആലക്കോട് മണ്ഡലം ചെയര്‍മാന്‍ കെ.എം കാസിം, കണ്‍വീനര്‍ വി.എം ചാക്കോ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!