Thodupuzha

കരിമണ്ണൂർ നിർമ്മല പബ്ലിക് സ്കൂളിൽ മാതാപിതാക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു

കരിമണ്ണൂർ :  .ലോവർ പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കൾക്കാണ് പേരന്റിംഗ് സംബന്ധിച്ച് ക്ലാസ്സ് നടത്തിയത്. സാമൂഹ്യ പ്രവർത്തകനും മോട്ടിവേഷണൽ ട്രെയിനും ആയ ജോൺസൻ കറുകപ്പിള്ളിയാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ആധുനിക കാലഘട്ടത്തിൽ മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അദ്ദേഹം വിവരിച്ചു. കുട്ടികളുടെ സ്വഭാവം, ലഹരി, ഫോൺ ,കൂട്ടുകെട്ടുകൾ തുടങ്ങിയവയെ സംബസിച്ച് അദ്ദേഹം മാതാപിതാക്കൾക്ക് അറിവ് പകർന്ന് നൽകി . ആധുനിക കാലഘട്ടത്തിലെ കുട്ടികൾ അതിവിദഗ്ദരാണന്നും അവരുടെ വൈദഗ്ധ്യം സമൂഹത്തിൻ്റെ നന്മക്കായി ഉപകരിക്കണമെന്നും അദ്ദേഹം ഉദ്ബോ ദിപ്പിച്ചു. കുട്ടികൾ വഴി തെറ്റി പോകാതിരിക്കാൻ മാതാപിതാക്കൾ നിതാന്ത ജാഗ്രത പാലിക്കാനും ക്ലാസ്സിൽ ഓർമ്മിപ്പിച്ചു . ക്ലാസ്സിന്റെ ഭാഗമായി ജോൺസൻ തന്നെ സംവിധാനം ചെയ്ത , മൊബൈൽ ഫോൺ ഉപയോത്തിൻ്റെ ദൂഷ്യ വശം ബോധ്യപ്പെടുത്തുന്ന

ഷോർട്ട് ഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി.

പ്രിൻസിപ്പാൾ റവ.സിസ്റ്റർ ലില്ലി ഗ്രേസ് ഉത്ഘാടനം ചെയ്തു . വൈസ് പ്രൻസിപ്പാൾ സിസ്റ്റർ ആഷ്‌ലി FCC , അധ്യാപകരായ ജിബിൻ സ്കറിയ , അഞ്ജന പി ജോർജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!