ChuttuvattomThodupuzha

കരിങ്കുന്നം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : തുടര്‍ച്ചയായി പത്താംതവണയും മാത്യു ജോണ്‍ പ്രസിഡന്റ്

കരിങ്കുന്നം: തുടര്‍ച്ചയായി പത്താംതവണയും കരിങ്കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി മാത്യു ജോണ്‍ (തമ്പി മാനുങ്കല്‍) തിരഞ്ഞെടുക്കപ്പെട്ടു. 2016-21 കാലയളവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന മാത്യു ജോണ്‍ നിലവില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗമാണ്. ഇന്ത്യന്‍ ബാങ്കില്‍ ആറ്റിങ്ങല്‍, പാല, ചങ്ങനാശേരി, തൊടുപുഴ ശാഖകളില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : ലിസി മാത്യു (പിറവം ചെറുമൂഴിക്കല്‍ കുടുംബാഗം) . മക്കള്‍: ജോണ്‍ മാത്യൂസ് (ഓസ്ട്രേലിയ), ജിന്‍ മാത്യുസ് (ബിസിനസ്), ഷാന്‍ മാത്യു (യു.എസ്.എ). മരുമക്കള്‍: സൗമ്യ, ചിന്നു, റ്റിന്റു.

Related Articles

Back to top button
error: Content is protected !!