ChuttuvattomThodupuzha

കാരുണ്യം വ്യാപാരി സുരക്ഷ പദ്ധതിക്ക് തുടക്കം

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ കാരുണ്യം വ്യാപാരി സുരക്ഷ പദ്ധതിക്ക് തുടക്കം. ഈ പദ്ധതിയില്‍ അംഗമായി ആദ്യമായി മരണപ്പെട്ട ഏലപ്പാറ യൂണിറ്റിലെ മനു മാത്യു എന്ന അംഗത്തിന്റെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ നടന്ന യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വിനോദ് കെ.ആര്‍, കാരുണ്യം പദ്ധതി ചെയര്‍മാന്‍ സിബി കൊല്ലംകുടി, കെ.വി.വി.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍, ട്രഷറര്‍ ആര്‍.രമേശ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2023 ല്‍ വിവിധ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തിയതിന് ഹൊറൈസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി ജെ. കണ്ണിക്കാട്ടിനേയും മാനേജിങ് ഡയറക്ടര്‍ എബിന്‍ കണ്ണിക്കാട്ടിനേയും ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

Related Articles

Back to top button
error: Content is protected !!