ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ്സ് പ്രതിനിധി ടോമി കാവാലം തിരഞ്ഞെടുക്കപ്പെട്ടു

ആലക്കോട് : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ്സ് പ്രതിനിധി ടോമി കാവാലം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത എല്ലാവരും ടോമിക്ക് വോട്ട് രേഖപ്പെടുത്തി. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.എ.ഡി.സി. ശ്രീലേഖയായിരുന്നു വരണാധികാരി.

ടോമി ഏഴു വര്‍ഷക്കാലം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അഞ്ചിരി മിനര്‍വ പബ്ലിക്ക് ലൈബ്രറി സ്ഥാപക പ്രസിഡന്റും പഞ്ചായത്ത് ഇടുക്കി ജില്ലാ അസോസിയേഷന്‍ സെക്രട്ടിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെക്കുഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ,കേരളാകോണ്‍ഗ്രസ്സ് ആലക്കോട് മണ്ഡലം പ്രസിഡന്റ്,കര്‍ഷക യൂണിയന്‍ തൊടുപുഴ  നിയോജക മണ്ഡലം പ്രസിഡന്റ്, അഞ്ചിരി പാടശേഖര സമിതി പ്രതിനിധി,തൊടുപുഴ താലൂക്ക് സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.

 

Related Articles

Back to top button
error: Content is protected !!