ChuttuvattomThodupuzha

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യ ദാര്‍ഢ്യപ്രകടനം നടത്തി കേരള കോണ്‍ഗ്രസ്

തൊടുപുഴ : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചും, കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയും പോലീസും നടത്തുന്ന ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനം നടത്തി. പ്രകടനശേഷം കാര്‍മല്‍ ജംഗ്ഷനില്‍ ചേര്‍ന്ന ഐക്യദാര്‍ഢ്യ സമ്മേളനം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലംപ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അധ്യക്ഷതവഹിച്ചു. യോഗത്തില്‍ പാര്‍ട്ടി ഹൈ പവര്‍ കമ്മിറ്റി അംഗം അപു ജോണ്‍ ജോസഫ്, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി കാവാലം,ബൈജു വറവുങ്കല്‍, ബ്ലയിസ് ജി. വാഴയില്‍, എ.എസ് ജയന്‍, കെ.എ പരീത്, അഡ്വ. റെനിഷ് മാത്യു, ഫിലിപ്പ് ചേരിയില്‍, ലത്തീഫ് ഇല്ലിക്കല്‍, സുരേഷ് ജോസഫ് വലുമ്മേല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രകടനത്തിന് ക്ലമെന്റ് ഇമ്മാനുവേല്‍, ടോമിച്ചന്‍ മുണ്ടുപാലം,എം.കെ ചന്ദ്രന്‍, ഷാജി അറക്കല്‍, ബിജോ ചേരിയില്‍, ജോയി ജോസഫ്,ജാന്‍സി മാത്യു, കെ.കെ ജോസഫ്,ബേബി കാവാലം,ജീസ് ആയത്തുപാടം, സി. എച്ച് ഇബ്രാഹിം കുട്ടി, മേജോ കുര്യാക്കോസ്, ഡായി കൊടുങ്കയം,ലൂക്കാച്ചന്‍ മൈലാടൂര്‍,ജോബി ജോണ്‍ തീക്കുഴിവേലില്‍ , പാപ്പച്ചന്‍ ഇലഞ്ഞിക്കല്‍, ജോണ്‍ ആക്കാന്തിരി, രഞ്ജിത് മണപ്പുറത്ത്,ജോര്‍ജ് ജെയിംസ്, ഷാജി മുതുകുളം എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!