Thodupuzha

മുഖ്യമന്ത്രി എത്തുന്നതിനു മുന്നെ യൂത്ത് കോ ൺഗ്രസുകാർ തടങ്കലിൽ

തൊടുപുഴ: ഇന്നലെ വൈകുന്നേരം നടന്ന നവകേര ള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രി മാരും എത്തുന്നതിനു മുന്നോടിയായി തൊടുപുഴയി ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ക സ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി

ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് അറക്കപ്പറമ്പിൽ, ജി ല്ലാ സെക്രട്ടറിമാരായ ഷാനു ഷാഹുൽ, ടി.എസ്. ഫൈസൽ, കെഎസ്‌യു സംസ്ഥാന കമ്മിറ്റിയംഗം ജോസുകുട്ടി ജോസഫ്, മുൻ ജില്ലാ സെക്രട്ടറി എ ബി മുണ്ടക്കൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടു ത്തത്.

നവകേരള സദസ് നടക്കുന്ന വേദിക്ക് 200 മീറ്റർ അക ലെ പ്രസ്ക്ലബിനു സമീപത്തുവച്ചാണ് പോലീസ് ഇ വരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാഹ നവ്യൂഹം എത്തുന്നതിനു മണിക്കുറുകൾക്കു മുമ്പു തന്നെ പ്രവർത്തകർ ഇവിടെയുള്ള ഹോട്ടലിനു സ മീപം തമ്പടിച്ചിരുന്നു.

ചിലർ കറുത്ത ഷർട്ടും ധരിച്ചിരുന്നു. ഇതിനിടെ പോ ലീസ് പല തവണ സ്ഥലത്തു നിരീക്ഷണം നടത്തി. പിന്നീട് കൂടുതൽ പോലീസ് സംഘമെത്തി. മുദ്രാ വാക്യം വിളിച്ച് പ്രതിഷേധിച്ച ഇവരെ ബലപ്രയോഗ ത്തിലൂടെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ ക യറ്റുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!