സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. മൂന്ന് ജില്ലകളില്‍ അതി ശക്തമായ മഴ ലഭിക്കാന്‍ സാധ്യത


തൊടുപുഴ: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. മൂന്ന് ജില്ലകളില്‍ അതി ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകള്‍.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടുണ്ട്. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങും.പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് മഴകനക്കാന്‍ ഇടയാക്കിയത്. കേരളത്തില്‍ എല്ലാജില്ലകളിലും ഞായറാഴ്ച്ച രാത്രി മുതല്‍ സാമാന്യം ശക്തമായ മഴ ലഭിക്കുന്നുണ്ട്. ആന്ധ്ര, ഒഡീഷ തീരത്തിനടുത്ത് തിങ്കളാഴ്ചയോടെ ന്യൂനമര്‍ദം രൂപമെടുത്തേക്കും.കേരള തീരത്ത് കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മല്‍സ്യബന്ധനത്തിനും വിലക്കും നിലനിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനാണ് സാധ്യത. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.
