ChuttuvattomThodupuzha

കേരള ഹോട്ടല്‍സ് ആന്റ്‌ ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം 26ന്

തൊടുപുഴ: കേരള ഹോട്ടല്‍സ് ആന്റ്‌ ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (കെ.എച്ച്.എഫ്.എ.) സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച 3ന് വെങ്ങല്ലൂര്‍ മങ്ങാട്ടുകവല നാലുവരിപ്പാതയിലുള്ള കാഡ്സ് സ്‌ക്വയര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കെ.എച്ച്.എഫ്.എ. പ്രസിഡന്റ് എം.എന്‍. ബാബു അധ്യക്ഷത വഹിക്കും. ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കാറ്ററിംഗ്, റ്റീഷോപ്പ്, ജൂസ് പാര്‍ലര്‍ തുടങ്ങിയ മുഴുവന്‍ സംരംഭകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകൃതമാകുന്ന സംഘനയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കെഎച്ച്എഫ്എ യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ മേഖലകളില്‍ പ്രഗത്ഭരായവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍, ക്യാമ്പുകള്‍, മാനസിക ഉല്ലാസ പ്രോഗ്രാമുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ച് മികച്ച സേവനങ്ങള്‍ നല്‍കുവാന്‍ പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. ടൂറിസം മേഖലക്കും മറ്റും താങ്ങായി പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരമോ, പ്രോത്സാഹനമോ, ആനുകൂല്യങ്ങളോ അധികാരകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!