ChuttuvattomThodupuzha

കേരള എന്‍ജിഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനം : ഏരിയ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

തൊടുപുഴ : കേരള എന്‍ജിഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനം മെയ് 25 മുതല്‍ 27 വരെ കോഴിക്കോട് നടത്തും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ഏരിയ സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും.

തൊടുപുഴ ഈസ്റ്റ് ഏരിയ 61-ാം വാര്‍ഷിക സമ്മേളനം തിങ്കളാഴ്ച 9ന് തൊടുപുഴ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഏരിയ പ്രസിഡന്റ് സി.എം ശരത്ത് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. ഏരിയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പി എം മുഹമ്മദ് ജലീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ എസ് ദിനില്‍കുമാര്‍ വരവ്‌ചെലവ് കണക്കും അവതരിപ്പിക്കും.

8ന് കട്ടപ്പന ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍.എസ് ഷൈനും കുമളി ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം ആര്‍ പ്രവീണും ഉദ്ഘാടനം ചെയ്യും. 10ന് തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ വസന്ത ഉദ്ഘാടനം ചെയ്യും. 15ന് ദേവികുളം ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.ടി സാജനും പീരുമേട് ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എസ് ലക്ഷ്മി ദേവിയും ഉദ്ഘാടനം ചെയ്യും.18ന് ഇടുക്കി ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് .ബി. അനില്‍കുമാറും ഉടുമ്പന്‍ഞ്ചോല ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം വി.കെ രാജേഷും അടിമാലി ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം ടി.കെ അബ്ദുള്‍ ഗഫൂറും ഉദ്ഘാടനം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!