ChuttuvattomThodupuzha

കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.സി സജീവന് യാത്രയയപ്പ് നല്‍കി

തൊടുപുഴ : കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന കെ.സി സജീവന് യാത്രയയപ്പ് നല്‍കി. 23വര്‍ഷത്തെ സേവനത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പില്‍ നെടുങ്കണ്ടം എഇഒ ഓഫീസിലെ നൂണ്‍ മീല്‍ ഓഫീസര്‍ തസ്തികയില്‍ നിന്നാണ് കെ.സി സജീവന്‍ വിരമിച്ചത്.കേരള എന്‍ജിഒ യൂണിയന്‍ ഉടുമ്പന്‍ചോല ഏരിയ പ്രസിഡന്റ്, സെക്രട്ടറി, ഇടുക്കി ജില്ലാ ട്രഷറര്‍ എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യാത്രയയപ്പ് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ , സംസ്ഥാന കമ്മറ്റി അംഗം എസ് സുനില്‍ കുമാര്‍ കെജിഒഎ ജില്ലാ സെക്രട്ടറി വി.എസ് അബ്ദുല്‍ സമദ് , എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാര്‍ ,ജില്ലാ സെക്രട്ടറിയേറ്റംഗം ടൈറ്റസ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.സി സജീവന്‍ മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button
error: Content is protected !!