ChuttuvattomThodupuzha

ലോക പുകയില വിരുദ്ധ ദിനാചരണം ; പുകയില വിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

തൊടുപുഴ : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍, ഇടുക്കി – അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജില്‍ പുകയില വിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് കുമാര്‍ ആര്‍.ബി. അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ സിനോജ് പി.ആര്‍. എന്നിവര്‍ പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി സംസാരിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ബിന്‍ഷാദ് സി. എം. പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. പ്രിജിത അലക്‌സ്, തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ പി., അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. അമല്‍ ഇ.എ. എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകവും അരങ്ങേറി.

 

Related Articles

Back to top button
error: Content is protected !!