ChuttuvattomThodupuzha

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് പഞ്ചായത്ത് സമ്മേളനം നടത്തി

മണക്കാട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് മണക്കാട് പഞ്ചായത്ത് സമ്മേളനം നടന്നു. സംസ്ഥാന സമിതിയംഗം പി.എന്‍. ഉണ്ണികൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.ജി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് എസ്. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് വി.കെ. സുധാകരന്‍, പി.ജി. സഞ്ജയന്‍, കെ.എന്‍. വസന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.ജി. വാസുദേവന്‍ (പ്രസിഡന്റ്), എം.എന്‍. ഹരികുമാര്‍ (സെക്രട്ടറി), വി.കെ. സുധാകരന്‍, സന്തോഷ്‌കുമാര്‍, പി.ജി. സഞ്ജയന്‍, നിര്‍മല രാധാകൃഷ്ണന്‍, കെ.എന്‍. വസന്തകുമാരി, എസ്. സുധാകരന്‍, കെ.എന്‍. ബാലകൃഷ്ണന്‍, പി.ആര്‍. ജയശ്രീ, പി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!