Thodupuzha

കേരളത്തിന്റ യുവത്വം ലഹരിമാഫിയയുടെ പിടിയില്‍: അപു ജോസഫ്

തൊടുപുഴ: കേരളത്തിന്റെ യുവത്വം ലഹരിമാഫിയയുടെ പിടിയിലാണെന്നും ഇതിനെതിരെ യാതൊരുവിധ നടപടികളുമെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോസഫ് കുറ്റപ്പെടുത്തി. സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന ‘ഉണരൂ കേരളം’ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം വെങ്ങല്ലൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്തി നടപടികള്‍ക്ക് തയാറായില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ലഹരി മാഫിയകളെ തുറന്നുകാണിക്കാന്‍ സി.എം.പി യും യു.ഡി.എഫും മുന്നോട്ടുവരുമെന്ന് സ്വീകണത്തിനു നന്ദി പറഞ്ഞുകൊണ്ട് സി.പി ജോണ്‍ പറഞ്ഞു.
സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍,കേരളാ കോണ്‍ഗ്രസ് (ജേക്കബ്)ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി ,സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി എം.പി സാജു,കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം അഡ്വ.ബി.സ്വാതികുമാര്‍, ജില്ലാ സെക്രട്ടറി കെ.എ കുര്യന്‍,വി.ആര്‍ അനില്‍കുമാര്‍, സി.എസ് സജീവ് എന്നിവര്‍പ്രസംഗിച്ചു

 

Related Articles

Back to top button
error: Content is protected !!