ChuttuvattomThodupuzha

കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന്‍ : കുടുംബസംഗമവും ജനമൈത്രി പോലീസ് ക്ലാസും നടത്തി

കോലാനി : കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന്‍ കുടുംബ സംഗമവും ജനമൈത്രി പോലീസ് ക്ലാസും നടത്തി. കോലാനിയില്‍ ചേര്‍ന്ന സംഗമം നഗരസഭ ഒന്നാംവാര്‍ഡ് കൗണ്‍സിലര്‍ രാജി അജേഷ് ഉദ്ഘാടനം ചെയ്തു. എ.എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. തൊടുപുഴ ജനമൈത്രി പോലീസ് സബ്ഇന്‍സ്പെക്ടര്‍ ആര്‍. അനില്‍കുമാര്‍ ‘വയോജന സംരക്ഷണം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് കൃഷി വകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയില്‍ കൃഷി ചെയ്യുന്നതിനു വേണ്ടിയുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. ബിരുദ പരീക്ഷയില്‍ ഉന്നതവിജയം നേടിയ അസോസിയേഷന്‍ അംഗം പവിത്ര സുധീഷിനെ സംഗമത്തില്‍ അനുമോദിച്ചു. പി.എസ്. സുധീഷ്, എം.പി. ജോയി, മിട്ടു ജോണ്‍, ശ്രീജ ജയേഷ്, എം.ഡി. സന്തോഷ്, സ്മിത ലാല്‍, കെ.ആര്‍. രഞ്ചേഷ്, ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!