Thodupuzha

അടിമാലിയിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

 

 

അടിമാലി  : ഗ്രാമപഞ്ചായത്തിലെ ഇരുമ്പുപാലം മൂന്നാര്‍വാലിയില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയുമൊക്കെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു.

120 കിടക്കകളാണ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. 3 ഡോക്ടര്‍മാര്‍ 7 സ്റ്റാഫ് നേഴ്‌സുമാര്‍, 3 ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരുടെ സേവനം ട്രീറ്റ്‌മെന്റ് സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്. രോഗികളെ കൂടുതല്‍ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായി വരുന്ന ആംബുലന്‍സ് സംവിധാനമുള്‍പ്പെടെ സെന്ററുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുള്ളതായും പഞ്ചായത്തും ആരോഗ്യവകുപ്പുദ്യോഗസ്ഥരും അറിയിച്ചു. മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടങ്ങളിലൊക്കെയും ഇരുമ്പുപാലത്ത് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമായി നടന്നിരുന്നു.

പരിപാടിയിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രം: കോവിഡ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിക്കുന്നു

Related Articles

Back to top button
error: Content is protected !!