Thodupuzha

കോവിഡ് പോരാളികളെ ആദരിച്ചു

തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ നേതൃത്വത്തില്‍ കോവിഡ് പോരാളികളെ ആദരിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യുടെ പ്രോജക്ടിന്റെ ഭാഗമായി പ്രശസ്തി ആഗ്രഹിക്കാതെ സ്വന്തം ജോലി നിര്‍വഹിച്ചവരില്‍ നിന്നും പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി നല്‍കുന്നതാണ് അവാര്‍ഡ് കോവിഡ് പോരാളികളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്ക് നല്‍കി.

തൊടുപുഴ പോലീസ് സ്റ്റേഷനിലെ ജനമൈത്രി സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ നായര്‍, ജില്ലാ ഗവ. ആശുപത്രിയിലെ സീനിയര്‍ നഴ്‌സ് ബിജി മാത്യു, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ആശ വര്‍ക്കര്‍ ബിന്ദു സുഗുണന്‍ എന്നിവര്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി. സി. ജെയിംസ് നല്‍കി. ചടങ്ങില്‍ തൊടുപുഴ എലൈറ്റ് ക്ലബ് പ്രസിഡന്റ് ജെയ്സ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സാജു, പി.വര്‍ഗീസ് റോയ് ലൂക്ക്, സിജെ ജെയിംസ്, റീജിയണല്‍ ചെയര്‍മാന്‍ അഡ്വ. ടോം ജോസ്, സോണ്‍ പ്രസിഡന്റ് സനല്‍, ഡോ. സുദര്‍ശന്‍, ക്ലബ് സെക്രട്ടറി ബോബി ജോര്‍ജ്, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!