ChuttuvattomThodupuzha

സ്ഥലം കയ്യേറി കൊടിമരവും,പതാകയും നശിപ്പിച്ചതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കെപിഎംഎസ്

തൊടുപുഴ : കാഞ്ഞാറില്‍ വര്‍ഷങ്ങളായി കെപിഎംഎസ് ഓഫീസ് പ്രവത്തിച്ചിരുന്ന സ്ഥലം കയ്യേറുകയും സ്ഥലത്ത് സ്ഥാപിച്ചിരുന്ന കൊടിമരവും,പതാകയും നശിപ്പിക്കുകയും ചെയ്തില്‍ നടപടിയാവിശ്യപ്പെട്ട് കാഞ്ഞാര്‍ നഗരത്തില്‍ കെ.പി.എം.എസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം കെപിഎംഎസ് തൊടുപുഴ യൂണിയന്‍ സെക്രട്ടറി സുരേഷ് കണ്ണന്‍ ഉദ്ഘാടനം ചെയ്തു . 40 വര്‍ഷത്തോളമായി കെ.പി.എം എസ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് സമീപവാസി കയ്യേറി പാറക്കല്ലുകള്‍ ഇടുകയും ഇതിനേ തുടര്‍ന്ന് സമുദായാംഗങ്ങള്‍ പോലീസിലും കളക്ടര്‍ക്കു മുന്നിലും പരാതി നല്‍കുകയും ചെയ്യുന്നതിനിടെയാണ് കൊടിമരം പിഴുതെറിഞ്ഞ് നശിപ്പിച്ചിരിക്കുന്നത്.

കയ്യേറ്റം നടത്തിയ ആള്‍ കേസ് നല്‍കാതിരിക്കാനായി സമുദായ നേതാക്കള്‍ക്ക് പണം നല്‍കാമെന്നറിയിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ ഇതിനു വഴങ്ങാതെ കേസുമായി മുന്നോട്ട് പോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സ്ഥലത്ത് സ്ഥാപിച്ചിരുന്ന കൊടിമരവും, പതാകയും പിഴുത് മാറ്റിയത്. കേസെടുക്കാന്‍ കാലതാമസം കാണിക്കുകയും കൈയ്യേറ്റക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന പോലീസിന്റെ നടപടി സത്യസന്ധരായ നിയമ പാലകരുടെയും വില നശിപ്പിക്കുന്നതാണെന്ന് പ്രതിഷേധ യോഗത്തില്‍ കെപിഎംഎസ് നേതൃത്വം പറഞ്ഞു. ഉടന്‍ നടപടിയുണ്ടായില്ലയെങ്കില്‍ വന്‍ സമരപരിപാടികളുമായി മുന്നാട്ട് പോകാനാണ് സഭയുടെ തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്‍ പ്രസിഡന്റ് എം.കെ.പരമേശ്വരന്‍, യൂണിയന്‍ വൈസ്.പ്രസിഡന്റ് പി.ഒ.കുഞ്ഞപ്പന്‍, യൂണിയന്‍ അസിസ്റ്റന്റ്‌ സെക്രട്ടറി അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!