കെ.പി.എസ്.ടി.എ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-29-at-14.31.26-1.jpeg?resize=780%2C470&ssl=1?v=1698582564)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ പി എസ് ടി എ യുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എംപി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനും , അധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുള്ള നിരന്തര സമര – നിയമ പോരാട്ടങ്ങളിലൂടെ സമൂഹശ്രദ്ധ ഒന്നാകെ പിടിച്ചു പറ്റാൻ സാധിച്ച ഏക അധ്യാപക സംഘടനയാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന് എം.പി പറഞ്ഞു. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വിഎം ഫിലിപ്പച്ചൻ അധ്യക്ഷത വഹിച്ചു . കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തി.ജോൺ നെടിയപാല , ചാർലി ആന്റണി, രാജു ഓടയ്ക്കൻ, എൻ ഐ ബെന്നി , ജാഫർഖാൻ മുഹമ്മദ്, ജോമോൻ തെക്കുംഭാഗം, ഡെയ്സൺ മാത്യു, പി എം നാസർ , സി കെ മുഹമ്മദ് ഫൈസൽ, ബിജോയ് മാത്യു, ഷിന്റോ ജോർജ്, ആറ്റ്ലി വി കെ, സുനിൽ ടി തോമസ്, അജീഷ്കുമാർ ടി ബി, രാജിമോൻ ഗോവിന്ദ് , രതീഷ് വി ആർ, ദീപു ജോസ്, ലിജോമോൻ ജോർജ് , ജിൻസ് കെ ജോസ് , സിനി ട്രീസാ , ജയ്സമ്മ ജെയിംസ് , മിനി കുര്യൻ എന്നിവർ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)