Thodupuzha

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്. ആർ.റ്റി.സി ജീവനക്കാരനെ കുളമാവ് പോലീസ് അറസ്റ്റ് ചെയ്തു.

 

കുളമാവ്:പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്. ആർ.റ്റി.സി ജീവനക്കാരനെ കുളമാവ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീഹരി വീട്ടിൽ ഹരീഷ് മുരളി( 45 )ആണ് അറസ്റ്റിലായത്.ഇയാൾ കട്ടപ്പന കെ.എസ്.ആർ.റ്റി.സി ഡിപ്പോയിലെ സ്പെഷ്യൽ ക്ലാർക്ക് ആണ്.ചൊവ്വാഴ്ച വെളുപ്പിന് തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് പോയ കെ.എസ്.ആർ.റ്റി.സിയിൽ യാത്ര ചെയ്തിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയായി പെൺകുട്ടി പരാതിപ്പെട്ടതോടെ കുളമാവ് ഡാമിന് സമീപത്ത് എത്തിയ ബസിൽ നിന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.എസ്. ഐ. മനോജ്, എ.എസ്.ഐ.അജിത്ത് ‘സിവിൽ പോലീസ് ഓഫീസർ നിതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button
error: Content is protected !!