ChuttuvattomThodupuzha

കെഎസ്ആര്‍ടിസി ചോറ്റാനിക്കര ബസ് സര്‍വീസ് പുനരാരംഭിച്ചു

തൊടുപുഴ: ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന തൊടുപുഴ – അരിക്കുഴ – പണ്ടപ്പിള്ളി –  ചോറ്റാനിക്കര കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിച്ചു. അരിക്കുഴ ജേസീസിന്റെ നേതൃത്വത്തില്‍ അരിക്കുഴ ജേസിഭവന് സമീപം പ്രസിഡന്റ് ജെറിന്‍ കുര്യന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കി. സ്റ്റേഷന്‍ മാസ്റ്റര്‍, ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ ബൊക്കെ നല്‍കി അഭിനന്ദിച്ചു. തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രാജു തരണിയില്‍  ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ അനില്‍ എം. എന്‍., കെ.ആര്‍. സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. അരിക്കുഴ ജേസിസ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് നല്‍കിയ നിവേദനം പരിഗണിച്ച് ആരംഭിച്ച ഈ സര്‍വീസ് ധാരാളം യാത്രക്കാര്‍ക്ക് പ്രയോജനകരമായതില്‍ കെ.എസ്.ആര്‍.ടി.സി.യെ ചടങ്ങില്‍ അഭിനന്ദിച്ചു. എം.കെ. പ്രീതിമാന്‍, ശ്രീഹരി ജി., ബിജു ആലപ്പാട്ട്, ഗിരീഷ് കുമാര്‍ ബി., സനുഷ് കെ. ആര്‍., ഷിജോ ജോയി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!