ChuttuvattomThodupuzha

കെഎസ്എസ്പിയു ഇളംദേശം ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഇളംദേശം ബ്ലോക്ക് വാര്‍ഷിക സമ്മേളനം തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോളിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം വി.കെ.മാണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജയസിംഗ്.വി, ജില്ലാ സെക്രട്ടറി എ.എന്‍.ചന്ദ്രബാബു, ജില്ലാ വൈസ്.പ്രസിഡന്റ് എം.ജെ.മേരി, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ.ലില്ലി, ട്രഷറര്‍ കെ.ശശിധരന്‍, സെക്രട്ടറി എസ്.രാജീവ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ.ജയിംസ്, വൈസ്.പ്രസിഡന്റ് ലീലാമ്മ വര്‍ഗീസ്, ജില്ലാ കമ്മറ്റിയംഗങ്ങളായ എന്‍.ആര്‍.നാരായണന്‍, സി.വി. ജോര്‍ജ്, വൈസ്. പ്രസിഡന്റ് റ്റി.കെ.ശിവപ്രസാദ് ജോയിന്റ് സെക്രട്ടറിമാരായ റ്റി.എം.സുഗതന്‍, പി.ബി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബ്ലോക്ക് പ്രസിഡന്റ് മോളിക്കുട്ടി മാത്യു, സെക്രട്ടറി എസ്.രാജീവ്, ട്രഷറര്‍ ടി.കെ.ശിവപ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!