ChuttuvattomThodupuzha

കുമാരമംഗലം എംകെഎന്‍എം സ്‌കൂളിന്റെ 72-ാമത് വാര്‍ഷികാഘോഷം നടത്തി

കുമാരമംഗലം : കുമാരമംഗലം എംകെഎന്‍എം സ്‌കൂളിന്റെ 72-ാമത് വാര്‍ഷികാഘോഷങ്ങള്‍ സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് പി.ജി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും എന്‍.ഇ.എസ് കോളജ് പ്രിന്‍സിപ്പലുമായ വി.എസ് റജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വാര്‍ഡ് മെമ്പര്‍ ഉഷ രാജശേഖരന്‍, സ്‌കൂള്‍ മാനേജര്‍ ആര്‍.കെ ദാസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടോംസി തോമസ്,എച്ച്.എം സാവിന്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.വിവിധ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.

 

Related Articles

Back to top button
error: Content is protected !!