ChuttuvattomThodupuzha

പ്രകൃതിയെ അടുത്തറിയാന്‍ വന പഠന യാത്രയുമായി കുമാരമംഗലം സ്‌കൂള്‍

തൊടുപുഴ : പ്രകൃതിയെ അടുത്തറിയാന്‍ വനപഠനയാത്രയുടെ ഭാഗമായി കുമാരമംഗലം എംകെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനപാതയിലൂടെ യാത്ര നടത്തി. യാത്രയില്‍ 24 വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. വനയാത്രയ്ക്കിടയില്‍ പക്ഷി നിരീക്ഷണം നടത്തുകയും ചെറുതും വലുതുമായ മുപ്പതോളം വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട പക്ഷികളേയും ചിത്ര ശലഭങ്ങളേയും കാണുവാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. തട്ടേക്കാട് പക്ഷി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.ടി ഔസേഫ് പ്രകൃതി പഠന ക്ലാസ് എടുത്തു. പക്ഷികള്‍, ചിത്രശലഭങ്ങള്‍, വന്യ ജീവികള്‍, വന സസ്യങ്ങള്‍ എന്നിവയെക്കുറിച്ച് നാച്വറിസ്റ്റ് ടി ശിവദാസ് വിവരണം നല്‍കി. സ്‌കൂള്‍ അധ്യാപകരായ റോവര്‍ ടോമി മാത്യു, റെയ്ഞ്ചര്‍ കെ.പി സീമ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!