ChuttuvattomThodupuzha

കൈപ്പിള്ളിക്കാവ് ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ കുംഭപ്പൂര ഉത്സവം ഇന്ന് മുതല്‍

തൊടുപുഴ : പെരിയാമ്പ്ര പുതുപ്പരിയാരം കൈപ്പിള്ളിക്കാവ് ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ കുംഭപ്പൂര ഉത്സവം 21 മുതല്‍ 25 വരെ തീയതികളില്‍ നടത്തും. ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മടപ്പള്ളിമഠീ വിഷ്ണുശര്‍മ്മ തിരുമേനിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തുക. ഒന്നാം ദിവസമായ ബുധനാഴ്ച പതിവ് പൂജകള്‍ക്കു പുറമേ വൈകിട്ട് 6.30ന് ദീപാരാധന, 7.00 ന് പുഷ്പാഭിഷേകം, അരങ്ങില്‍ രാത്രി 7.30 ന് നൃത്തനൃത്യങ്ങള്‍, 8.30 ന് മാജിക് ഷോ. രണ്ടാം ദിവസമായ വ്യാഴാഴ്ച പതിവ് പൂജകള്‍ക്ക് പുറമേ അരങ്ങില്‍ രാത്രി 8.00 ന് ഗാനമേള.

മൂന്നാം ദിവസമായ വെള്ളിയാഴ്ച പതിവ് പൂജകള്‍ക്ക് പുറമേ രാവിലെ 9.00ന് സര്‍പ്പപ്രതിഷ്ഠാദിനം . അരങ്ങില്‍ രാത്രി 7.30 ന് കലാസന്ധ്യ. നാലാം ദിവസമായ 24 ശനിയാഴ്ച രാവിലെ 10.30 ന് നവഗം, പഞ്ചഗവ്യം, 11.00 ന് കലശാഭിഷേകം, 11.30 ന് മകം തൊഴല്‍, വലിയ കാണിക്ക സമര്‍പ്പണം വൈകിട്ട് 6.30ന് വാഴപ്പിള്ളി കവലയില്‍ ദീപക്കാഴ്ച, ചെണ്ടമേളം, കാളകളി രാത്രി 9.30 ന് ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളത്ത്.10.30 ന് കാളകളി സമര്‍പ്പണം. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.00 ന് കുംഭകുടം നിറയ്ക്കല്‍, 9.00ന് തൃക്കേക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ നിന്ന് കുഭകുട താലപ്പൊലി ഘോഷയാത്ര. 11.00 ന് കുംഭകുടം അഭിഷേകം. അരങ്ങില്‍ രാത്രി 8.30 ന് പാലാ സിംഫണി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.

Related Articles

Back to top button
error: Content is protected !!