ChuttuvattomThodupuzha

ശാസ്താംപാറ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം : സാംസ്‌കാരിക സമ്മേളനം ഇന്ന്

കരിങ്കുന്നം: ശാസ്താംപാറ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പതിവ് പൂജകള്‍, 10.30ന് ഉച്ചപൂജ, കലശാഭിഷേകം, വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് ഗോപി വാലുപറമ്പിലിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ കണ്‍വീനര്‍ ഷിബു പി.ടി. ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം മഹാദേവാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, മെമ്പര്‍ സ്വപ്ന ജോയല്‍, എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ്, ശാഖാ സെക്രട്ടറി സുകുമാരന്‍ ചിറ്റാനപ്പാറ, വൈസ് പ്രസിഡന്റ് തങ്കമ്മ ശിവദാസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, രാത്രി 11ന് പള്ളിവേട്ട പുറപ്പാട്. നാളെ രാവിലെ പതിവ് പൂജകള്‍, 10.30ന് സര്‍പ്പപൂജ, ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്, 2.30ന് ആറാട്ട് പുറപ്പെടല്‍, 4.30ന് ഘോഷയാത്ര, രാത്രി 8.30ന് മഹാപ്രസാദ ഊട്ട്, തുടര്‍ന്ന് ഗാനമേള.

 

Related Articles

Back to top button
error: Content is protected !!