ChuttuvattomThodupuzha

ഭൂമി പതിവ് ഭേദഗതി നിയമം റദ്ദാക്കണം : അഡ്വ. എസ് അശോകന്‍

തൊടുപുഴ : ഭൂമിപതിവ് ഭേദഗതി നിയമം ഒപ്പു വച്ചതൊടെ ഗവര്‍ണറും മുഖ്യമന്ത്രിയും കള്ളനും പോലീസും കളിക്കുകയാണെന്ന് വീണ്ടും വ്യക്തമായതായി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അശോകന്‍. ഭൂമി പതിവ് ഭേദഗതി നിയമത്തിന്റെ പിന്‍ബലത്തില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള ലൈസന്‍സാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. 1964-ലെയും 1993-ലെയും ഭൂമി പതിവ് ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്യുക മാത്രമാണ് ഭൂ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ഒരേ ഒരു പോംവഴി. ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടില്ലാത്തതിനാല്‍ ഇനി മുതല്‍ പട്ടയം ലഭിക്കുന്നവരെയും കൊള്ളയടിക്കാന്‍ സര്‍ക്കാരിന് കഴിയും. ഭൂമി പതിവ് ഭേദഗതി നിയമം നടപ്പില്‍ വന്നതു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍മ്മാണ നിരോധന ഉത്തരവുകള്‍ ഒന്നു പോലും റദ്ദാവില്ല. ഭൂമി പതിവ് ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്താല്‍ എല്ലാ നിര്‍മ്മാണ നിരോധന ഉത്തരവുകളും സ്വയം ഇല്ലാതാകും. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നിര്‍മ്മിതികളും വാണിജ്യ നിര്‍മ്മാണങ്ങളും കൂടി നടത്തുവാന്‍ അനുവദിച്ച് മുന്‍കാല പ്രാബ്യലത്തോടെ 1964-ലെയും 1993-ലെയും ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയത് സങ്കീര്‍ണ്ണമായ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായി പരിഹരിക്കണമെന്ന് എസ്. അശോകന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!