ChuttuvattomThodupuzha

ഇടതു സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ തകര്‍ക്കുന്നു : കെ എം എ ഷുക്കൂര്‍

തൊടുപുഴ : അര്‍ഹമായ ആനുകൂല്യങ്ങള്‍ കൊടുക്കാതെ സിവില്‍ സര്‍വീസിനെ തകര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എ നിസാര്‍ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ ട്രഷറര്‍ ടി. കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. എസ്ഇയു സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ സംഘടനാ റിപ്പോര്‍ട്ടിംഗ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജെ സലിം, സെക്രട്ടറി അഷ്‌റഫ് മാണിക്യം എന്നിവര്‍ തളരുന്ന സിവില്‍ സര്‍വീസ്, തകരുന്ന കേരളം എന്ന പ്രമേയം അവതരിപ്പിച്ചു. എസ്.ഷമിം തിരഞ്ഞെടുപ്പിന് നേതൃത്വംനല്‍കി. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി.എം മീരാക്കുട്ടിക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം സഹല്‍, ട്രഷറര്‍ എന്‍.കെ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!