ChuttuvattomThodupuzha

വനാതിര്‍ത്തികളിലെ ജനജീവിതം ആശങ്കാജനകം: കത്തോലിക്ക കോണ്‍ഗ്രസ്

തൊടുപുഴ: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിലും വനപാലകരുടെ ജനദ്രോഹ നടപടികളിലും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത സമിതി ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ കടന്നുകയറി ജീവനും സ്വത്തും നശിപ്പിക്കുന്നത് തടയുന്നതിന് വേണ്ട നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട വനപാലകര്‍ ജനദ്രോഹ നടപടികള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് രൂപത സമിതി മുന്നറിയിപ്പു നല്കി. രൂപത പ്രസിഡന്റ് ജോസ് പുതിയടം അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ മാനുവല്‍ പിച്ചളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോണ്‍ മുണ്ടന്‍കാവില്‍, ട്രഷറര്‍ ജോയ് പോള്‍, ഭാരവാഹികളായ ഐപ്പച്ചന്‍ തടിക്കാട്ട്, അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, മത്തച്ചന്‍ കളപ്പുര, റോജോ വടക്കേല്‍, സീന സാജു, സില്‍വി ടോം, അഡ്വ. വി.യു. ചാക്കോ, ബേബിച്ചന്‍ നിധീരി, ആന്റണി പാലക്കുഴി, ഷൈജു ഇഞ്ചക്കല്‍, മോന്‍സി മങ്ങാട്ട്, ജോസ് കോട്ടുപ്പള്ളി, ജെയിംസ് മാതേക്കല്‍, ചാക്കോ വിളയപ്പിള്ളി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!