ChuttuvattomThodupuzha

കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പരിശോധന ; മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാര്‍ കുടുങ്ങി

തൊടുപുഴ : കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെ രാവിലെ കെഎസ്ആര്‍ടിസി വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് ഡ്രൈവര്‍മാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി കണ്ടെത്തി.രാവിലെ 6.15ന് ദേവികുളം റൂട്ടില്‍ സര്‍വീസ് പോകാനായെത്തിയ ഡ്രൈവറെ ബ്രീത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇയാളെ സര്‍വീസ് പോകുന്നതില്‍നിന്ന് വിലക്കി. ഇതിനു പിന്നാലെ വൈക്കം ഡിപ്പോയിലെ ഡ്രൈവറെയും പരിശോധനയില്‍ പിടികൂടി. തൊടുപുഴ ഡിപ്പോയിലെ ഗാരേജില്‍ കിടന്നിരുന്ന വൈക്കം ഡിപ്പോയിലെ ബസ് തിരികെ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഇയാള്‍. ഇവര്‍ക്കെതിരേ അടുത്ത ദിവസം തന്നെ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൂലമറ്റം ഡിപ്പോയില്‍ നടത്തിയ പരിശോധനയിലും മദ്യപിച്ചെത്തിയ ഡ്രൈവര്‍മാര്‍ കുടുങ്ങിയിരുന്നു. മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ ഡിപ്പോകളിലെല്ലാം മിന്നല്‍ പരിശോധന നടന്നുവരുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!