KudayathoorLocal Live

ഉപജീവന സംരംഭകത്വ പരിശീലന പദ്ധതിക്ക് തുടക്കമായി

കുടയത്തൂര്‍ : നബാര്‍ഡ് ഇടുക്കിയുടെ നേതൃത്വത്തില്‍ ഉപജീവന സംരംഭകത്വം പരിശീലന പദ്ധതിക്ക് കുടയത്തൂരില്‍ തുടക്കമായി.കുടയത്തൂര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് നബാര്‍ഡ് ജില്ലയിലെ കരകൗശല വിദഗ്ധര്‍ക്കായി പദ്ധതി ആരംഭിച്ചത്. കുടയത്തൂര്‍ വെള്ളിയാമറ്റം ഉടുമ്പന്നൂര്‍ എന്നി പഞ്ചായത്തില്‍പ്പെട്ട 90 കരകൗശല വിദഗ്ദ്ധരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പ്രകൃതിദത്തമായ ഈറ്റയിലും മുളയിലും ചിരട്ടയിലും നിര്‍മ്മിക്കപ്പെട്ട കരകൗശല ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജര്‍ അരുണ്‍കുമാര്‍ നിര്‍വഹിച്ചു. കുടയത്തൂര്‍ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഡോ.തോംസണ്‍ ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് മുന്‍ ഡിസ്റ്റിക് ഡെവലപ്മെന്റ് മാനേജര്‍ അജീഷ് ബാലു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടന ഭാരവാഹികളായ ബിനോസ് രാഘവന്‍, ഷാജി മണക്കണ്ടത്തില്‍, മൈക്കിള്‍ ഫ്രാന്‍സിസ്, എം,വി മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!