ChuttuvattomThodupuzha

അനുവദനീയമായതിലും കൂടുതല്‍ ലോഡ്; ടോറസ് ലോറിക്ക് 40000 രൂപ പിഴ

തൊടുപുഴ :  അനുവദനീയമായതിലും അളവില്‍ ലോഡ് കയറ്റി പോയ ടോറസ് ലോറിക്ക് 40,000 രൂപ പിഴയിട്ട് മോട്ടര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം അഞ്ചിരി ഭാഗത്ത് ലോറികള്‍ കയറി പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് പാറ മണല്‍ കയറ്റിവന്ന 16 ചക്രമുള്ള ടോറസ് ലോറി പ്രദേശവാസികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് മുട്ടം പോലീസ് എത്തി ലോറി കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ വെങ്ങല്ലൂരിലെ വേ ബ്രിഡ്ജില്‍ ലോറി തൂക്കി നോക്കിയപ്പോള്‍ 71.63 ടണ്‍ ഭാരമുള്ളതായി കണ്ടെത്തി. അനുവദിനീയമാതില്‍ നിന്നും 25 ടണ്ണോളം ലോഡ് കൂടുതല്‍ കയറ്റിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. ഇതേത്തുടര്‍ന്നാണ് പിഴ ചുമത്തിയത്. അമിതമായി ലോഡ് കയറ്റിയ ലോറികളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ചിരി ഭാഗം റൂട്ടില്‍ പരിശോധന നടത്തി. അമിത ഭാരം കയറ്റിയുള്ള ലോറികളുടെ നിയമ വിരുദ്ധമായ സഞ്ചാരം തടയുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!