AccidentChuttuvattomThodupuzha

ബൈക്ക് അപകടത്തില്‍ തൊടുപുഴ സ്വദേശികള്‍ക്ക് പരിക്ക്

തൊടുപുഴ: ബൈക്ക് അപകടത്തില്‍ തൊടുപുഴ സ്വദേശികള്‍ക്ക് പരിക്ക്.ഇന്ന് പുലര്‍ച്ചെ ഏഴോടെ പാലാ- തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് പഴയ ആര്‍പിഎസ് നാട്ടുരുചി ഹോട്ടലിനു സമീപമാണ് അപകടം ഉണ്ടായത്. മണക്കാട് സ്വദേശി സുമല്‍, മടക്കത്താനം സ്വദേശി ബിബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റത്.പാലായില്‍ നിന്നും തൊടുപുഴയിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരാണ്.

 

Related Articles

Back to top button
error: Content is protected !!