ChuttuvattomThodupuzha

പാസില്ലാതെയും അമിത ഭാരം കയറ്റിയും പോയ ലോറികള്‍ വിജിലന്‍സ് പിടിയില്‍

തൊടുപുഴ : പാസില്ലാതെയും അമിത ഭാരം കയറ്റിയും കരിങ്കല്ലുമായി പോയ 18 ലോറികള്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ കുടുങ്ങി. കരിങ്കുന്നം, കരിമണ്ണൂര്‍, നെടിയശാല, മാറിക, കാഞ്ഞാര്‍, മുട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ലോറികളാണ് പിടികൂടിയത്. ഇതില്‍ 11 ലോറികള്‍ അമിത ഭാരം കയറ്റിയും എട്ടെണ്ണം പാസില്ലാതെയുമാണ് സഞ്ചരിച്ചത്. ജില്ലാ വിജിലന്‍സിന്റെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് വിഭാഗം പിടികൂടിയ ലോറികള്‍ പോലീസിന് കൈമാറിയ ശേഷം ജിഎസ്ടി വകുപ്പിനെയും ജിയോളജി വിഭാഗത്തെയും അറിയിച്ചു. ഇരു വിഭാഗവും പിഴ ഈടാക്കിയ ശേഷം വാഹനങ്ങള്‍ വിട്ടു നല്‍കും. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്.

 

Related Articles

Back to top button
error: Content is protected !!