ChuttuvattomThodupuzha

എം ജിനദേവന്‍ 30-ാം ചരമ വാര്‍ഷികം ബുധനാഴ്ച

തൊടുപുഴ : സിപിഐഎം മുന്‍ ജില്ലാ സെക്രട്ടിറിയും എംഎല്‍എയുമായിരുന്ന എം ജിനദേവന്റെ 30-ാം ചരമ വാര്‍ഷികം വിവിധ പരിപാടികളൊടെ ബുധനാഴ്ച ആചരിക്കുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. തൊടുപുഴ ടൗണ്‍ഹാളില്‍ വൈകിട്ട് നാലിന് സെമിനാറും സ്മാരക പുരസ്‌കാര വിതരണവും നടത്തും. ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണര്‍ പദവിയും എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ പാര്‍ടി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. എം ജിനദേവന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം എം.എം മണി എംഎല്‍എയ്ക്ക് സമ്മാനിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗം കെ എല്‍ ജോസഫ്, ഏരിയ സെക്രട്ടറിമാരായ ടി ആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍, പി പി സുമേഷ്, ടി കെ ശിവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!